Picsart 23 09 30 16 40 27 676

ലൂണ ഒഡീഷക്ക് എതിരെ ഇറങ്ങും, പക്ഷെ 90 മിനുട്ട് കളിക്കില്ല എന്ന് ഇവാൻ

നാളെ പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കളിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. നാളെ ഒഡീഷയ്ക്കെതിരെ പ്ലേ ഓഫ് മത്സരത്തിൽ ലൂണ കളിക്കാൻ സാധ്യതയുണ്ടോ എന്ന് ചോദ്യത്തിന് ഇന്ന് മാധ്യമങ്ങളോട് മറുപടി പറയുകയായിരുന്നു ഇവാൻ. ലൂണ തങ്ങളോടൊപ്പം ഒഡീഷയിൽ വന്നിട്ടുണ്ട്. ലൂണ കളിക്കാൻ തയ്യാറാണ് എന്നും അദ്ദേഹം തീർച്ചയായും നാളെ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിന്റെ ഭാഗമായിരിക്കും എന്നും ഇവാൻ പറഞ്ഞു.

L

എന്നാൽ ലൂണ 90 മിനിട്ടും കളിക്കില്ല എന്നും 90 മിനിറ്റ് കളിക്കുക അസാധ്യമാണ് എന്നും ഇവാൻ പറഞ്ഞു. ആറു മാസത്തോളം പരിക്കേറ്റ് പുറത്തുനിന്നാണ് ലൂണ വരുന്നത്. അതുകൊണ്ട് കാര്യങ്ങൾ എളുപ്പമായിരിക്കില്ല. കരുതലോടെ മാത്രമേ അദ്ദേഹത്തെ കളിപ്പിക്കാൻ ആകു എന്നും ഇവാൻ പറഞ്ഞു. നീണ്ടകാലത്തെ ഇടവേളയും ഒപ്പം ഇപ്പോഴത്തെ അന്തരീക്ഷ താപനിലയും ലൂണക്ക് വലിയ വെല്ലുവിളിയാകുമെന്ന് ഇവാൻ പറഞ്ഞു.

ലൂണ അവസാന രണ്ടാഴ്ചയായി ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. നീണ്ട കാലത്തിനുശേഷം ലൂണയെ ആരാധകർക്ക് കളത്തിൽ കാണാൻ ആകും എന്നും അദ്ദേഹം പറഞ്ഞു. എന്ന ദിമി നാളെ കളിക്കുന്ന കാര്യം ഇപ്പോഴും 100% ഉറപ്പില്ല എന്നാണ് ഇവാൻ പറയുന്നത്‌. ദിമി കളിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു

Exit mobile version