Site icon Fanport

ലൂണയുടെ ശസ്ത്രക്രിയ കഴിഞ്ഞു

Picsart 23 09 30 16 40 16 537

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അദ്രിയാൻ ലൂണയുടെ ശസ്ത്രക്രിയ പൂർത്തിയാക്കൊയതായി ഖേൽ നൗ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ആണ് ലൂണയുടെ ശസ്ത്രക്രിയ നടന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു. താരത്തിന്റെ ഇടതു മുട്ടിനാണ് പരിക്കേറ്റത്. ലൂണ മൂന്ന് മാസം എങ്കിലും ചുരുങ്ങിയത് പുറത്തിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ഈ സീസണിൽ ഇനി ലൂണ കളിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്ന് വേണം അനുമാനിക്കാൻ. ഇനിയും ക്ലബ് ഇതുവരെ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രസ്താനവബ നടത്തിയിട്ടില്ല.

ലൂണ 23 12 13 13 42 57 795

ഇന്നലെ നടന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പഞ്ചാബ് എഫ് സിക്ക് എതിരായ മത്സരം ലൂണയ്ക്ക് നഷ്ടമായിരുന്നു. ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സിനെ വരും മത്സരങ്ങളിലും കാര്യമായി ബാധിച്ചേക്കാം. ഈ സീസണിൽ ഇതുവരെ 3 ഗോളും നാല് അസിസ്റ്റും ലൂണ സംഭാവന ചെയ്തിരുന്നു. ലൂണ ദീർഘകാലം പുറത്തിരിക്കുക ആണെങ്കിൽ ക്ലബ് ജനുവരിയിൽ പുതിയ വിദേശ താരത്തെ ടീമിൽ എത്തിച്ചേക്കും.

Exit mobile version