Site icon Fanport

“ഏത് പൊസിഷനിൽ കളിക്കാനും തയ്യാർ, ടീമിനെ സഹായിക്കുക ആണ് പ്രധാനം” – ലൂണ

കേരള ബ്ലാസ്റ്റേഴ്സിന്റെ ലീഗിലെ ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ് സിയെ നേരിട്ടപ്പോൾ അഡ്രിയാൻ ലൂണ അദ്ദേഹത്തൈന്റെ പതിവ് പൊസിഷനേക്കാൾ ഫോർവേഡയയിരുന്നു കളിച്ചത്. പലപ്പോഴും ടീമിലെ ഏറ്റവും അഡ്വാൻസ്ഡ് ആയ താരം ലൂണ ആയിരുന്നു. ഈ പൊസിഷനിൽ ആകുമ്പോൾ ഇനിയുൻ തുടർന്ന് കളിക്കുക എന്ന ചോദ്യത്തിന് ലൂണ ഇന്നലെ മറുപടി നൽകി.

ലൂണ 23 09 30 16 40 27 676

പരിശീലകൻ ആവശ്യപ്പെടുന്ന ഏതു പൊസിഷൻ കളിക്കാനും താൻ തയ്യാറാണ്‌. കോച്ച് ഇവാനും കോച്ച് ഫ്രാങ്കും ആണ് ആ കാര്യങ്ങൾ തീരുമാനിക്കുന്നത്. തനിക്ക് പിച്ചിൽ ഉണ്ടാകണം എന്നാണ് ആഗ്രഹം. ടീമിനെ സഹായിക്കാൻ ആകണം എന്നതാണ് പ്രധാനം. പൊസിഷൻ ഏതാണെന്നത് പ്രധാനമല്ല. ലൂണ മാധ്യമങ്ങളോട് പറഞ്ഞു.

എങ്കിലും ഫോർവേഡായി കളിക്കുന്നത് തനിക്ക് സന്തോഷം നൽകുന്നുണ്ട്. ഗോളടിക്കുന്ന പ്രധാനവും ഒപ്പം ഒരു മികച്ച ഫീലിംഗും ആണ്. താൻ എവിടെ കളിക്കുന്നതിൽ ഉപരി പോയിന്റുകൾ സ്വന്താമാക്കുക ആണ് പ്രധാനം. ലൂണ കൂട്ടിച്ചേർത്തു.

Exit mobile version