Site icon Fanport

കേരള ബ്ലാസ്റ്റേഴ്സിനായി കിരീടം ഉയർത്തുന്ന ആദ്യ ക്യാപ്റ്റൻ ആകണം എന്നതാണ് ലക്ഷ്യം – ലൂണ

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഒപ്പം കിരീടം നേടുകയാണ് ലക്ഷ്യം എന്ന് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ. ക്ലബ്ബിനായി ട്രോഫി ഉയർത്തുന്ന ആദ്യത്തെ ക്യാപ്റ്റനാകാൻ ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം ANI-യ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അഡ്രിയാൻ ലൂണ
അഡ്രിയാൻ ലൂണ

“ക്ലബിനായി ഒരു ട്രോഫി ഉയർത്തുന്ന ആദ്യത്തെ ക്യാപ്റ്റനാകാൻ ഞാൻ ആഗ്രഹിക്കുന്നു. ക്ലബ്ബിനായി ട്രോഫി നേടുക എന്നതാണ് എൻ്റെ വ്യക്തിപരമായ ലക്ഷ്യം, കാരണം ക്ലബിന്റെ ആരാധകർ ഈ നിമിഷത്തിനായി കാത്തിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.

ടീമിനെ മുന്നിൽ നിന്ന് നയിക്കുകയാണ് ഒരു ക്യാപ്റ്റൻ എന്ന നിലയിൽ താൻ ചെയ്യേണ്ടത്. ടീമിനായി താൻ എല്ലാം നൽകും എന്നും ലൂണ പറഞ്ഞു. തനിക്ക് കേരളത്തിൽ വലിയ സ്നേഹം ആണ് ലഭിക്കുന്നത് എന്നും ലൂണ പറഞ്ഞു.

“കേരളത്തിൽ, എനിക്ക് ജനങ്ങളിൽ നിന്നുള്ള വലിയ സ്നേഹം തോന്നുന്നു, എനിക്ക് കേരള സംസ്ഥാനത്തോടും ഞങ്ങളുടെ സ്റ്റേഡിയത്തോടും വലിയ സ്നേഹമുണ്ട്. അവിടെ കളിക്കുമ്പോൾ ലഭിക്കുന്ന ഫീൽ അതിശയകരമാണ്” ലൂണ കൂട്ടിച്ചേർത്തു.

Exit mobile version