Site icon Fanport

അഡ്രിയാൻ ലൂണയെ സ്വന്തമാക്കാൻ എഫ് സി ഗോവ രംഗത്ത്

Picsart 23 09 30 16 40 16 537

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയ്ക്ക് ആയി എഫ് സി ഗോവ രംഗത്ത്. ലൂണയെ സ്വന്തമാക്കാൻ ആയി ഗോവ ഒരു ഓഫർ മുന്നിൽ വെച്ചതായി മലയാള മാധ്യമമമായ മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. താരം ഇതുവരെ ഓഫറിനോട് പ്രതികരിച്ചിട്ടില്ല. ഇവാൻ വുകമാനോവിച് ക്ലബ് വിട്ട ഞെട്ടലിൽ നിൽക്കുന്ന ബ്ലാസ്റ്റേഴ്സിന് ലൂണയെ കൂടെ നഷ്ടപ്പെട്ടാൽ അത് വലിയ തിരിച്ചടിയാകും.

ലൂണ 24 04 06 12 23 55 498

ഇപ്പോൾ ഒരു സീസൺ കൂടെ ബ്ലാസ്റ്റേഴ്സിൽ ലൂണയ്ക്ക് കരാർ ഉണ്ട്. ലൂണയുടെ കരാർ 2025ലേക്ക് ബ്ലാസ്റ്റേഴ്സ് ഒരു മാസം മുന്നെ നീട്ടിയിരുന്നു.

അഡ്രിയാൻ നിക്കോളാസ്‌ ലൂണ റെട്ടാമറു എന്ന ലൂണ മൂന്ന് വർഷം മുമ്പാണ് ബ്ലാസ്റ്റേഴ്സിൽ എത്തിയത്. അന്ന് മുതൽ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമാണ് ലൂണ. കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻസിയും ലൂണയിൽ എത്തി. ഈ സീസണിൽ പരിക്ക് കാരണം ലൂണയെ ബ്ലാസ്റ്റേഴ്സിന് ഏറെ മത്സരങ്ങളിൽ നഷ്ടമായിരുന്നു.

ബ്ലാസ്റ്റേഴ്സിനായി മൂന്ന് സീസണിലായി 53 മത്സരങ്ങൾ ലൂണ കളിച്ചിട്ടുണ്ട്‌. 13 ഗോളുകളും 17 അസിസ്റ്റും ക്ലബിനായി ലൂണ സംഭാവന ചെയ്തു.

Exit mobile version