Picsart 23 09 30 16 40 16 537

ലൂണ ഹൈദരാബാദിന് എതിരെ കളിക്കാൻ സാധ്യതയുണ്ട് എന്ന് ഇവാൻ

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ വെള്ളിയാഴ്ച ഹൈദരാബാദ് എഫ് സിക്ക് എതിരെ കളിക്കാൻ സാധ്യതയുണ്ട് എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. ലൂണ ഹൈദരബാദിന് എതിരായ മത്സരത്തിനായി ടീമിനൊപ്പം യാത്ര ചെയ്യും എന്ന് ഇവാൻ പറഞ്ഞു. ഇന്ന് നടക്കുന്ന പരിശീലന സെഷനിൽ ഇതിൽ അന്തിമ തീരുമാനം എടുക്കും എന്നും ഇവാൻ പറഞ്ഞു.

ലൂണ ഇപ്പോഴും 100 ശതമാനം ഫിറ്റ് അല്ല അതുകൊണ്ട് അത് പരിശോധിച്ച ശേഷം മാത്രമെ കളിക്കുന്നത് തീരുമാനിക്കു. മാത്രമല്ല ലൂണ 3 മഞ്ഞക്കാർഡ് വാങ്ങി നിൽക്കുകയാണ്. അതിന്റെ റിസ്കും ഉണ്ട്. നാലാമത്തെ മഞ്ഞ കാർഡ് വാങ്ങിയാൽ ലൂണയ്ക്ക് പ്ലേ ഓഫിൽ വിലക്ക് കിട്ടും. പ്ലേ ഓഫിൽ എല്ലാവരും കളിക്കാൻ ഉണ്ടാവുക എന്നതാണ് പ്രധാനം. ഇവാൻ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് ലൂണയെ വീണ്ടും സ്ക്വാഡിൽ രജിസ്റ്റർ ചെയ്തിരുന്നു. പ്ലേ ഓഫിനു മുന്നോടിയായാണ് ലൂണയെ രജിസ്റ്റർ ചെയ്തത്. ഡിസംബർ മുതൽ പരുക്ക് കാരണം പുറത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ. ലൂണ വന്നാൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് അത് വലിയ ഊർജ്ജമാകും.

Exit mobile version