ലൂണയുടെ പരിക്ക് സാരമുള്ളതല്ല

കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കിംഗ് മിഡ്ഫീൽഡർ അഡ്രിയൻ ലൂണയുടെ പരിക്ക് സാരമുള്ളതല്ല എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. ഇന്ന് രണ്ടാം പകുതിയിൽ ചെറിയ വേദന അനുഭവപ്പെട്ട ലൂണയെ കേരള ബ്ലാസ്റ്റേഴ്സ് സബ് ചെയ്തിരുന്നു. ഇത് കരുതൽ നടപടി ആയിരുന്നു എന്ന് ഇവാൻ പറഞ്ഞു. ലൂണ വേദന അനുഭവപ്പെടുന്നു എന്ന് പറഞ്ഞപ്പോൾ റിസ്ക് എടുക്കാൻ തങ്ങൾക്ക് താല്പര്യം ഉണ്ടായിരുന്നില്ല. ലൂണയെ അടുത്ത മത്സരങ്ങളിൽ നമ്മുക്ക് ആവശ്യമുള്ളതാണ്. ഇവാൻ പറഞ്ഞു.

ലൂണയുടെ പരിക്ക് സാരമുള്ളതാകില്ല എന്നാണ് വിശ്വാസം എന്നും താരം അടുത്ത കളിയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷ എന്നും ഇവാൻ പറഞ്ഞു. ഒരാഴ്ചയിൽ മൂന്ന് വലിയ മത്സരങ്ങൾ കളിച്ചത് താരങ്ങളെ എല്ലാം ക്ഷീണിപ്പിച്ചിട്ടുണ്ട് എന്നും കോച്ച് പറഞ്ഞു. ഇനി ഗോവക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

Exit mobile version