“പുതിയ പരിശീലകന്റെ വരവ് ചെന്നൈയിനെ ഫോമിലേക്ക് തിരികെയെത്തിക്കും”

പുതിയ പരിശീലകൻ എത്തിയ ചെന്നൈയിൻ എഫ് സിയുടെ ഗതി മാറ്റും എന്ന് ചെന്നൈയിൻ എഫ് സി ക്യാപ്റ്റൻ ലൂസിയൻ ഗോയൻ. പുതിയ പരിശീലകൻ ഓവൻ കോയ്ല് പോസിറ്റീവ് ഊർജ്ജവുമായാണ് വന്നത് എന്നും അത് ടീമിനാകെ ഉണർവ് നൽകിയിട്ടുണ്ട് എന്നും ഗോയൻ പറഞ്ഞു. ഇന്ന് ഓവൻ കോയ്ലിന്റെ ആദ്യ മത്സരത്തിൽ ജംഷദ്പൂർ എഫ് സിയെ നേരിടാൻ ഇരിക്കുകയാണ് ചെന്നൈയിൻ.

രണ്ട് മത്സരങ്ങൾ തുടർച്ചയായി ജയിച്ചാൽ ലീഗ് ടേബിളിൽ കുതിപ്പ് നടത്താൻ പറ്റുമെന്നും അതുകൊണ്ട് ഇപ്പോഴും പ്ല് ഓഫ് സാധ്യതകൾ ബാക്കിയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ 5 പോയന്റുമായി 9ആം സ്ഥാനത്താണ് ചെന്നൈയിൻ നിൽക്കുന്നത്. ടീമിന്റെ ഫിനിഷിങ്ങിലെ പോരായ്മയും ഒപ്പം നിർഭാഗ്യവും ആണ് ടീമിപ്പോൾ ഇത്ര താഴെ ആവാനുള്ള കാരണം എന്നും ലൂസിയൻ ഗോയൻ പറഞ്ഞു.

Exit mobile version