Site icon Fanport

ലൊബേരയെ ഒഡീഷ പരിശീലകനായി എത്തിക്കും

മുംബൈ സിറ്റിയെ മുമ്പ് ഐ എസ് എൽ ചാമ്പ്യന്മാരാക്കിയ പരിശീലകൻ സെർജി ലൊബേര വീണ്ടും ഇന്ത്യയിലേക്ക് എത്തും എന്ന് ഉറപ്പാകുന്നു. ജോസഫ് ഗൊമ്പാവുവിന് പകരക്കാരെ അന്വേഷിക്കുന്ന ഒഡീഷ ആണ് ലൊബേരയെ ടീമിന്റെ ചുമതലയേൽപ്പിക്കാൻ ഒരുങ്ങുന്നത്. ഈസ്റ്റ് ബംഗാളുമായി ലൊബേര ചർച്ച നടത്തിയിരുന്നു എങ്കിലും ഇപ്പോൾ ഒഡീഷ തന്നെയാണ് ചർച്ചകളിൽ മുന്നിൽ. ഇപ്പോൾ ചൈനീസ് ക്ലബായ സിചുവൻ ജിയുനിയു ക്ലബിന്റെ പരിശീലകൻ ആണ് ലൊബേര.

ലൊബേര 23 04 04 14 49 21 598

സെർജിയോ ലോബെറ അവസാനം ഇന്ത്യയിൽ മുംബൈ സിറ്റിയെ ആണ് പരിശീലിപ്പിച്ചത്. 2020 ഒക്ടോബറിൽ ആയിരുന്നു മുംബൈ സിറ്റിയിൽ ചേർന്നത്. ക്ലബ്ബിനെ ഐഎസ്എൽ ചരിത്രത്തിൽ ഐഎസ്എൽ ലീഗ് വിന്നേഴ്സ് ഷീൽഡും ഐഎസ്എൽ ട്രോഫിയും നേടുന്ന ആദ്യ ടീമാക്കി മാറ്റാൻ ലൊബേരയ്ക്ക് ആയിരുന്നു. മുംബൈ സിറ്റിയിൽ വരും മുമ്പ് ലൊബേരയുടെ കീഴിൽ എഫ് സി ഗോവയും ഗംഭീര പ്രകടനങ്ങൾ നടത്തിയിരുന്നു.

Exit mobile version