Picsart 23 04 23 00 20 42 707

ലൊബേര ഇനി ഒഡീഷ എഫ് സിയിൽ തന്ത്രങ്ങൾ മെനയും

ലൊബേരയെ ഒഡീഷ എഫ് സി പുതിയ പരിശീലകനാക്കി എത്തിക്കും എന്ന് IFTWC റിപ്പോർട്ട് ചെയ്യുന്നു. മുംബൈ സിറ്റിയെ മുമ്പ് ഐ എസ് എൽ ചാമ്പ്യന്മാരാക്കിയ പരിശീലകൻ ആണ് സെർജി ലൊബേര. ഈസ്റ്റ് ബംഗാളുമായി ലൊബേര ചർച്ച നടത്തിയിരുന്നു എങ്കിലും അത് എവിടെയും എത്തിരുന്നില്ല. ചൈനീസ് ക്ലബായ സിചുവൻ ജിയുനിയു ക്ലബിന്റെ പരിശീലക സ്ഥാനം ലൊബേര കഴിഞ്ഞ ദിവസം ഒഴിഞ്ഞിരുന്നു.

സെർജിയോ ലോബെറ അവസാനം ഇന്ത്യയിൽ മുംബൈ സിറ്റിയെ ആണ് പരിശീലിപ്പിച്ചത്. 2020 ഒക്ടോബറിൽ ആയിരുന്നു മുംബൈ സിറ്റിയിൽ ചേർന്നത്. ക്ലബ്ബിനെ ഐഎസ്എൽ ചരിത്രത്തിൽ ഐഎസ്എൽ ലീഗ് വിന്നേഴ്സ് ഷീൽഡും ഐഎസ്എൽ ട്രോഫിയും നേടുന്ന ആദ്യ ടീമാക്കി മാറ്റാൻ ലൊബേരയ്ക്ക് ആയിരുന്നു. മുംബൈ സിറ്റിയിൽ വരും മുമ്പ് ലൊബേരയുടെ കീഴിൽ എഫ് സി ഗോവയും ഗംഭീര പ്രകടനങ്ങൾ നടത്തിയിരുന്നു.

Exit mobile version