ജർമ്മൻ ക്ലബ് ലൈപ്സിഗും എഫ് സി ഗോവയും തമ്മിൽ സഹകരിക്കാൻ കരാർ

Img 20201112 150056
- Advertisement -

ഐ എസ് എൽ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഒരു വലിയ വാർത്തയാണ് എഫ് സി ഗോവ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് നൽകുന്നത്. ജർമ്മനിയിലെ വലിയ ക്ലബായ ആർ ബി ലൈപ്സിഗ് ഗോവയുമായി സഹകരിക്കാൻ ഉള്ള കരാർ ഒപ്പുവെച്ചിരിക്കുകയാണ്‌. മൂന്ന് വർഷത്തേക്കാണ് കരാർ. ഇന്ത്യൻ താരങ്ങൾക്ക് മികച്ച പരിശീലന സൗകര്യങ്ങൾ ഒരുക്കലും അവരെ വളർത്താൻ സഹായിക്കലുമാണ് ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യം.

ലൈപ്സിഗ് ഇതാദ്യമായാണ് യൂറോപ്പിന് പുറത്ത് നിന്നുള്ള ഒരു ക്ലബുനായി ഇത്തരമൊരു സഹകരണത്തിന് തയ്യാറാവുന്നത്. റെഡ് ബുൾ ആണ് ലൈപ്സിഗ് ക്ലബിന്റെ ഉടമകൾ. റെഡ് ബുളിന് നാല് ക്ലബുകൾ യൂറോപ്പിലും അമേരിക്കയിലുമായുണ്ട്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനലിൽ എത്തിയ ക്ലബാണ് ലൈപ്സിഗ്. ഇന്ത്യയിൽ ഇത് മൂന്നാം ക്ലബാണ് ജർമ്മൻ ക്ലബുമായി സഹകരിക്കുന്നത്. നേരത്തെ ബൊറൂസിയ ഡോർട്മുണ്ടും ഹൈദരാബാദ് എഫ് സിയുമായി കരാറിൽ എത്തിയിരുന്നു. അതു പോലെ തന്നെ ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബചും മിനേർവ പഞ്ചാബുമായും സഹകരണം ധാരണ ആയിരുന്നു.

Advertisement