Picsart 23 07 22 10 14 02 600

ലെസ്കോവിച് കൊച്ചിയിൽ എത്തി, കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിനൊപ്പം ചേരും

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വിദേശ താരങ്ങളിൽ ഒന്നായ ലെസ്കോവിച് പ്രീസീസണാഹി കൊച്ചിയിൽ എത്തി. താരം ഇന്ന് വിമാനം ഇറങ്ങി. അടുത്ത ദിവസം തന്നെ ലെസ്കോവിച് കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം പ്രീസീസൺ പരിശീലനം ആരംഭിക്കും.അവസാന രണ്ട് ആഴ്ചയായി ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ പരിശീലനം നടത്തുന്നുണ്ട്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടായിരുന്നു ലെസ്കോവിച് ബ്ലാസ്റ്റേഴ്സിനൊപ്പം ചേരാൻ വൈകിയത്. ലെസ്കോ എത്തിയതോടെ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ വിദേശ താരങ്ങൾ എല്ലാം കൊച്ചിയിൽ എത്തി.

ലൂണ, ദിമി, സൊറ്റിരിയോ എന്നിവർ നേരത്തെ തന്നെ എത്തിയിരുന്നു. ഇതിൽ സൊറ്റിരിയോ പരിക്കേറ്റ് ഇപ്പോൾ വിശ്രമത്തിലാണ്‌. ബ്ലാസ്റ്റേഴ്സ് ഡിഫൻസിലെ പ്രധാനി ആയ ലെസ്കോവിചിന് കഴിഞ്ഞ സീസണിൽ പരിക്ക് കാരണം കുറേ മത്സരങ്ങൾ നഷ്ടമായിരിന്നു. 15 മത്സരങ്ങൾ മാത്രമെ ലെസ്കോ കളിച്ചിരുന്നുള്ളൂ. അവസാന രണ്ട് സീസണിലായി ആകെ 36 മത്സരങ്ങൾ താരം ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടുണ്ട്.

Exit mobile version