Picsart 23 10 17 20 50 53 839

ലെസ്കോവിച് അടുത്ത 2 മത്സരത്തിൽ മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകില്ല

കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിലെ പരിചയ സമ്പന്നനായ പോരാളി ലെസ്കോവിച് അടുത്ത രണ്ട് മത്സരങ്ങളിൽ കൂടെ ടീമിനൊപ്പം ഉണ്ടാകില്ല. താരത്തിന്റെ പരിക്ക് ഇപ്പോഴും ഭേദമായിട്ടില്ല. താരം ചികിത്സക്ക് ആയി ഇന്ത്യ വിട്ടതായാണ് റിപ്പോർട്ടുകൾ. അടുത്ത ദിവസങ്ങളിൽ ലെസ്കോവിച് ടീമിനൊപ്പം തിരികെ ചേരും. എങ്കിലും ഒക്ടോബർ 21ആം തീയതി നടക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരവും 27ആം തീയതി നടക്കുന്ന ഒഡീഷക്ക് എതിരായ മത്സരവും ലെസ്കോവിചിന് നഷ്ടമാകും.

ലെസ്കോവിച് ഇതുവരെ നടന്ന മൂന്ന് മത്സരങ്ങളിലും പരിക്ക് കാരണം കളിച്ചിരുന്നില്ല. അവസാന മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ടതിനാൽ മറ്റൊരു വിദേശ സെന്റർ ബാക്കായ മിലോസും നോർത്ത് ഈസ്റ്റിന് എതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകില്ല. ഡിഫൻസിൽ ഐബാന് പരിക്കേറ്റതിന്റെ തിരിച്ചടിയും കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ട്.

Exit mobile version