Picsart 23 01 20 14 42 18 897

ലെസ്കോവിചിന്റെ തിരിച്ചുവരവ് വൈകും, കേരള ബ്ലാസ്റ്റേഴ്സ് ആശങ്കയിൽ

കേരള ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്കായ ലെസ്കോവിച് തിരികെ ആദ്യ ഇലവനിൽ എത്താൻ വൈകും. കഴിഞ്ഞ മത്സരത്തിന് മുമ്പ് പരിക്കേറ്റ താരത്തിന് മുംബൈ സിറ്റിക്ക് എതിരായ മത്സരം നഷ്ടമായിരുന്നു. അന്ന് കേരള ബ്ലാസ്റ്റേഴ്സ് വലിയ മാർജിനിൽ പരാജയപ്പെടുകയും ചെയ്തു. ലെസ്കോവിച് കഴിഞ്ഞ ദിവസം പരിശീലനം പുനരാരംഭിച്ചിരുന്നു എങ്കിലും വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും കളം വിട്ടു.

ലെസ്കോവിചിന് കാഫ് ഇഞ്ച്വറി ആണ്. എഫ് സി ഗോവക്ക് എതിരായ അടുത്ത മത്സരത്തിൽ ലെസ്കോവിച് എന്തായാലും ഉണ്ടാകില്ല. പകരം വിക്ടർ മോംഗിൽ ആദ്യ ഇലവനിൽ എത്തും. ലെസ്കോവിചിന് ഒരുമാസത്തോളം പുറത്ത് ഇരിക്കേണ്ടി വരും എന്നും അഭ്യൂഹങ്ങൾ ഉണ്ട്. നാളെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് നടത്തുന്ന പത്ര സമ്മേളനത്തിൽ കൂടുതൽ വ്യക്തത വരും. സീസണിൽ ഏറ്റവും പ്രധാനപ്പെട്ട സമയത്ത് ഏറ്റവും പ്രധാനപ്പെട്ട താരം പരിക്കേറ്റ് പുറത്തായത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി തന്നെയാണ്.

Exit mobile version