Picsart 24 02 17 11 13 40 958

ലെസ്കോവിചിന്റെ പരിക്ക് സാരമുള്ളതല്ല

കേരള ബ്ലാസ്റ്റേഴ്സ് താരം ലെസ്കോവിചിന്റെ പരിക്ക് സാരമുള്ളതല്ല എന്ന് സൂചന. താരം അടുത്ത മത്സരത്തിനു മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്നലെ ചെന്നൈയിന് എതിരായ മത്സരത്തിൽ രണ്ടാം പകുതിയിൽ പരിക്കേറ്റതിനെ തുടർന്ന് ലെസ്കോവിച് കളം വിടേണ്ടി വന്നിരുന്നു.

ലെസ്കോവിചിന് മുട്ടിന് ഒരു ചവിട്ട് കിട്ടി എന്നും എന്നാൽ ആശങ്ക വേണ്ടെന്നും പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. ലെസ്കോവിചിന് മൂവ് ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കരുതൽ എന്ന രീതിയിൽ ആണ് ലെസ്കോവിചിനെ സബ് ചെയ്തത് എന്ന് ഇവാൻ പറഞ്ഞു. അടുത്ത മത്സരത്തിനു മുമ്പ് ലെസ്കോവിച് ഫിറ്റ്നസ് വീണ്ടെടുക്കും എന്നാണ് പ്രതീക്ഷ എന്ന് അദ്ദേഹം പറഞ്ഞു.

ലെസ്കോവിചിന്റെ പരിക്കിൽ ആശങ്ക ഇല്ലെങ്കിലും സച്ചിൻ സുരേഷിനേറ്റ പരിക്ക് വലിയ തിരിച്ചടിയാണെന്നും കോച്ച് പറഞ്ഞു. സച്ചിന് ശസ്ത്രക്രിയ വേണ്ടി വരുമോ എന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷമെ അറിയാൻ ആകു എന്നും കോച്ച് പറഞ്ഞു.

Exit mobile version