Picsart 24 02 20 01 23 57 627

ലെസ്കോവിചിന് അടുത്ത മത്സരം നഷ്ടമാകും

കേരള ബ്ലാസ്റ്റേഴ്സ് താരം ലെസ്കോവിച് അടുത്ത മത്സരം കളിക്കില്ല. താരത്തിന്റെ പരിക്ക് എത്ര സാരമുള്ളതാണ് എന്ന് അറിയാൻ ആയി കേരള ബ്ലാസ്റ്റേഴ്സ് കാത്തിരിക്കുകയാണ്‌. താരത്തിന്റെ MRI റിസൾട്ട് വന്നാൽ മാത്രമെ താരം എത്ര കാലം പുറത്തുരിക്കൂ എന്ന് വ്യക്തമാവുകയുള്ളൂ. ഗോവയ്ക്ക് എതിരായ മത്സരത്തിൽ ലെസ്കോവിച് ഉണ്ടാവില്ല എന്നാണ് ഇപ്പോൾ നിഗമനം.

ചെന്നൈയിന് എതിരായ മത്സരത്തിൽ രണ്ടാം പകുതിയിൽ ആയിരുന്നു ലെസ്കോവിചിന് പരിക്കേറ്റത്. ലെസ്കോവിചിന് മുട്ടിന് ഒരു ചവിട്ട് കിട്ടി എന്നും എന്നാൽ ആശങ്ക വേണ്ടെന്നുമായിരുന്നു പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞത്. ടെസ്റ്റ് റിസൾട്ടുകൾ വന്ന ശേഷം മാത്രമെ ലെസ്കോ ഇനി എന്ന് കളിക്കും എന്ന് വ്യക്തമാവുകയുള്ളൂ.

ചെന്നൈയിന് എതിരായ മത്സരത്തിൽ സച്ചിൻ സുരേഷിനും പരിക്കേറ്റിരുന്നു. താരവും അടുത്ത മത്സരത്തിൽ ഉണ്ടാകില്ല. സച്ചിൻ സുരേഷിന് ശസ്ത്രക്രിയ വേണ്ടിവരും എന്നാണ് റിപ്പോർട്ടുകൾ.

Exit mobile version