Picsart 23 06 27 11 16 26 239

ലെന്നി റോഡ്രിഗസ് ഒഡീഷ എഫ് സിയിൽ

എഫ് സി ഗോവൻ താരം ലെന്നി റോഡ്രിഗസിനെ ഒഡീഷ എഫ് സി സ്വന്തമാക്കി. ഒരു വർഷത്തെ കരാറിലാണ് ലെന്നി ഒഡീഷയിൽ എത്തുന്നത്. താരത്തിന്റെ എഫ് സി ഗോവയിലെ കരാർ ഈ ജൂണോടെ അവസാനിച്ചിരുന്നു. താരത്തെ ഫ്രീ ട്രാൻസ്ഫറിൽ ആണ് ഒഡീഷ എഫ് സി സ്വന്തമാക്കിയത്.

അടുത്തിടെ മാത്രമാണ് ലെന്നി എ ടി കെ മോഹൻ ബഗാനിൽ നിന്ന് ഗോവയിലേക്ക് മടങ്ങി എത്തിയത്. ജനുവരിയിൽ ഗോവയിലേക്ക് തിരികെ എത്തുന്നതിന് മുമ്പ് രണ്ട് വർഷത്തോളം ലെന്നി എ ടി കെ മോഹൻ ബഗാനൊപ്പം ആയിരുന്നു.

സാൽഗോക്കർ അക്കാദമിയിലൂടെ വളർന്നു വന്ന താരം ചർച്ചിൽ, ഡെംപോ, മോഹൻ ബഗാൻ എന്നീ ടീമുകളുടെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട്. 2014 മുതൽ 2017 വരെ പൂനെ സിറ്റിയുടെ കൂടെയായിരുന്നു ലെന്നി ഐ എസ് എൽ കളിച്ചത്. 36കാരനായ ലെന്നി റോഡ്രിഗസ് 136 മത്സരങ്ങൾ ഐ എസ് എല്ലിൽ ആകെ കളിച്ചിട്ടുണ്ട്.

Exit mobile version