ലെന്നി റോഡ്രിഗ്വെസ് ബെംഗളൂരുവിൽ

കഴിഞ്ഞ സീസണിൽ പൂനെ സിറ്റി മിഡ്ഫീൽഡർ ആയിരുന്നു ലെന്നി റോഡ്രിഗസിനെ ബെംഗളൂരു സ്വന്തമാക്കി. ഐ ലീഗിൽ ബെംഗളൂരു എഫ് സിക്കു വേണ്ടിയും കഴിഞ്ഞ സീസണിൽ ലെന്നി കളിച്ചു. ഇന്ത്യൻ ടീമിനു വേണ്ടി ഇരുപത്തി രണ്ടോളം മത്സരങ്ങൾക്കും ലെന്നി ബൂട്ടു കെട്ടിയിട്ടുണ്ട്.

ഗോവ സ്വദേശിയായ ലെന്നി ഡ്രാഫ്റ്റിൽ 60 ലക്ഷമായിരുന്നു വില. സാൽഗോക്കർ അക്കാദമിയിലൂടെ വളർന്നു വന്ന താരം ചർച്ചിൽ, ഡെംപോ, മോഹൻ ബഗാൻ എന്നീ ടീമുകളുടെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial