ലെൻ ദുംഗൽ 2024വരെ ജംഷദ്പൂരിൽ

സെമിൻ ലെൻ ദുങ്ഗലിനെ ജംഷദ്പൂർ എഫ്വ്സി സ്ഥിര കരാറിൽ സ്വന്തമാക്കി. താരം 2024വരെയുള്ള കരാറിലാണ് ഒപ്പുവെച്ചത്. 2020-21 സീസണിന്റെ രണ്ടാം പകുതിയിൽ ജംഷദ്പൂർ ക്ലബ്ബിനൊപ്പം ചേർന്ന താരം ക്ലബിനായി 8 മത്സരങ്ങളിൽകളിച്ചിരുന്നു ഒരു മാൻ ഓഫ് ദി മാച്ച് ഉൾപ്പെടെ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. മണിപ്പൂരിൽ ജനിച്ച വിങ്ങർ 2024 മേയ് വരെയുള്ള കരാറിലാണ് ഒപ്പുവെച്ചത്.

2015-16 ൽ ഐ-ലീഗും 2012 ലും 2017 ലും ഫെഡറേഷൻ കപ്പും നേടിയ താരമാണ് ലെൻ ദുംഗൽ. 2019-20 ISL സീസണിൽ ലീഗിൽ ഒന്നാമതെത്തിയ FC ഗോവ ടീമിൽ ഒരു പ്രധാന പങ്ക് വഹിക്കാനും താരത്തിനായിരുന്നു. 27 കാരനായ അദ്ദേഹം തന്റെ കരിയറിൽ ഇതുവരെ ഈസ്റ്റ് ബംഗാൾ, ബെംഗളൂരു എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഷില്ലോംഗ് ലജോംഗ്, എഫ്സി ഗോവ തുടങ്ങിയ വിവിധ ടീമുകളിലായി കളിച്ചിട്ടുണ്ട്.