അവസാന നിമിഷങ്ങളിൽ ആരാധകരെ അറിഞ്ഞ് ബ്ലാസ്റ്റേഴ്സ്, ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സിൽ

- Advertisement -

ജിങ്കനു പകരം മെഹ്താബിനേയും റിനോയേയും സൈൻ ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് അവസാന നിമിഷം ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ മനം മാറ്റം. ആരാധകരുടെ നിലപാട് അറിഞ്ഞ് പ്രവർത്തിക്കുന്ന രീതിയിൽ അവസാന നിമിഷം ജിങ്കനെ തന്നെ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനിച്ചു. അടുത്ത സീസണിൽ ജിങ്കനും സി കെ വിനീതും കളിക്കുമെന്ന് ഇതോടെ ഉറപ്പായി.

നേരത്തെ ഉച്ചയോടെ മെഹ്താബുമായി കരാർ അംഗീകരിച്ച രീതിയിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ മെഹ്താബിനേയും റിനോ ആന്റോയേയും ഡ്രാഫ്റ്റിൽ സ്വന്തമാക്കാൻ കഴുയുമെന്ന് പ്രതീക്ഷയാണ് ബ്ലാസ്റ്റേഴ്സിനെ ഇത്തരമൊരു തീരുമാനത്തിൽ എത്തിച്ചത്. ജിങ്കനെ ഡ്രാഫ്റ്റിനു വിട്ടുകൊടുത്താൽ പിന്നെ കേരളത്തിന് സ്വന്തമാക്കാൻ കഴിഞ്ഞേക്കില്ല.

2014 മുതൽ കേരളത്തിന്റെ നെടും തൂണായി ഒപ്പമുള്ള ജിങ്കൻ രണ്ടു ഫൈനലുകളിൽ കേരളത്തെ എത്തിക്കുന്നതിൽ പ്രധാന പങ്കുതന്നെ വഹിച്ചു. കേരളത്തിനു വേണ്ടി 41 മത്സരങ്ങൾ കളിച്ച ഈ താരമില്ലാതെ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത് സങ്കൽപ്പിക്കാൻ പോലും ആരാധകർക്ക് സാധിക്കില്ല എന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ തീരുമാനത്തിനു പിറകിൽ.

കഴിഞ്ഞ വർഷം ക്യാപ്റ്റൻ ഹ്യൂസിന്റെ അഭാവത്തിൽ ഹെങ്ബർട്ടിന്റെ കൂടെ മികച്ച കൂട്ടുകെട്ട് സെന്റർ ബാക്കിൽ കേരളത്തിന് നൽകിയത് ജിങ്കനായിരുന്നു. കേരളത്തിന്റെ ഡിഫൻസിന്റെ മികച്ച റെക്കോർഡുകൾക്കു കാരണവും ജിങ്കനായിരുന്നു. ജിങ്കന്റെ ഗോൾ ലൈൻ ക്ലിയറൻസുകളും എതിർ സ്ട്രൈക്കർമാരുടെ ബൂട്ടിനു നേരെവരെ‌ ഭയക്കാതെ ഹെഡ്കൊണ്ടുള്ള കുതിപ്പുമൊക്കെ അടുത്ത സീസണിലും കാണാം എന്ന സന്തോഷത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement