Site icon Fanport

ലാറ ശർമ്മയോടും യാത്ര പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പർ ലാറ ശർമ്മ ക്ലബിൽ തുടരില്ല എന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു. ബെംഗളുരു എഫ്‌സിയിൽ നിന്ന് ഒരു വർഷത്തെ ലോൺ ഡീലിൽ ആയിരുന്നു ലാറ ശർമ്മ കേരള ഈ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൽ കളിച്ചത്. താരത്തെ ബ്ലാസ്റ്റേഴ്സ് സ്ഥിര കരാറിൽ സൈൻ ചെയ്യേണ്ടതില്ല എന്ന് തീരുമാനിക്കുക ആയിരുന്നു. ലാറ രണ്ടു മത്സരങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ കളിച്ചത്.

ലാറ ശർമ്മ 24 05 09 00 42 32 186

ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് 25-കാരനായ ലാറ ശർമ്മ. ഇന്ത്യൻ ആരോസ്, എടികെ (റിസർവ്സ്), ബംഗളൂരു എഫ്‌സി എന്നി ക്ലബുകൾക്ക് ആയി ഇതുവരെ കളിച്ചു. താരം ഇനി എങ്ങോട്ട് പോകും എന്ന് വ്യക്തമല്ല. ബ്ലാസ്റ്റേഴ്സ് കീപ്പർ ആയ കരൺജിത് സിംഗും ക്ലബ് വിടുമെന്ന് ക്ലബ് ഇന്ന് അറിയിച്ചിരുന്നു. ബ്ലാസ്റ്റേഴ്സ് ഈ വരുന്ന ആഴ്ചയിൽ ഒരു പുതിയ ഗോൾ കീപ്പറെ സൈൻ ചെയ്യും എന്നാണ് സൂചനകൾ.

Exit mobile version