അണ്ടർ 23 ക്യാപ്റ്റൻ ലാൽറുവത്താര ബ്ലാസ്റ്റേഴ്സിൽ

ഏഷ്യൻ അണ്ടർ 23 ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ഭാവി ഇന്ത്യൻ ഡിഫൻസിന്റെ നട്ടെല്ലായാണ് ലാൽറുവത്താര അറിയപ്പെടുന്നത്. 25 ലക്ഷത്തിനാണ് ഈ യുവ സെന്റർ ബാക്കിനെ ക്ലബ് സ്വന്തമാക്കിയത്. കഴിഞ്ഞ ഐ എസ് എല്ലിൽ ഡെൽഹി ഡൈനാമോസിനു കളിച്ച ലാൽറുവതര ഐ ലീഗിൽ ചാമ്പ്യൻസായ ഐസോളിനൊപ്പം ആയിരുന്നു. കേരളത്തിന്റെ രണ്ടാം താരമായാണ് ലാൽറുവത്താര എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article⁠⁠⁠⁠⁠ലാല്ലിയൻസുവാള ചങ്തെ ഡല്‍ഹിയില്‍
Next articleനിർമ്മൽ ഛേത്രി നോർത്ത് ഈസ്റ്റ് ഡിഫൻസിൽ