Picsart 23 10 11 22 37 42 135

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ലാൽറുവത്താര ഇനി ഇന്റർ കാശിയിൽ

മുൻ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ ലാൽറുവത്താര ഇനി ഇന്റർ കാശിയിൽ കളിക്കും. 28കാരനായ താരത്തെ ഒരു വർഷത്തെ കരാറിലാണ് ഇന്റർ കാശിയിൽ എത്തുന്നത്. അവസാന രണ്ടു വർഷമായി ഒഡീഷ എഫ് സിയിൽ ആയിരുന്നു ലാൽറുവത്താര കളിക്കുന്നത്. ഒഡീഷക്ക് ആയി പതിനാറ് മത്സരങ്ങൾ താരം കളിച്ചിരുന്നു.

2017 മുതൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉള്ള താരമാണ് ലാൽറുവത്താര അവിടെ നിന്നായിരുന്നു ഒഡീഷയിലേക്ക് പോയത്. ആദ്യ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനം കാഴ്ചവെച്ച ലാൽറുവത്താരക്ക് പിന്നീട് ആ ഫോമിലേക്ക് ഉയരാൻ ആയില്ല.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആകെ 37 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ഐ ലീഗ് ക്ലബായ ഐസാളിനൊപ്പം കരിയർ ആരംഭിച്ച ലാൽറുവത്താര അവർക്ക് ഒപ്പം ഐ ലീഗ് കിരീടം നേടിയിട്ടുണ്ട്.

Exit mobile version