ഷില്ലോങ്ങ് ലജോങ്ങിന്റെ ഡിഫൻഡറെ സ്വന്തമാക്കി എഫ് സി ഗോവ

പുതിയ സീസണു മുന്നോടിയായി ഒരു സൈനിംഗ് കൂടെ നടത്തിയിരിക്കുകയാണ് എഫ് സി ഗോവ. ഷില്ലോങ്ങ് ലജോങ്ങിന്റെ ഡിഫൻഡറായ ഐബാൻ ഡോഹ്ലിംഗ് ആൺ ഗോവയിൽ എത്തിയിരിക്കുന്നത്. താരം എഫ് സി ഗോവയുമായി മൂന്ന് വർഷത്തെ കരാർ ആണ് ഒപ്പിട്ടിരിക്കുന്നത്. 23കാരനായ താരം ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ ആണ് വളർന്നു വന്നത്.

2011 മുതൽ 2015 വരെ ടാറ്റ അക്കാദമിയിൽ ഉണ്ടായിരുന്നു. പിന്നീടാണ് ലജോങ്ങിലേക്ക് എത്തിയത്. ലജോങ്ങിൽ അവസാന 3 സീസണിലും സീനിയർ ടീമിനൊപ്പം ഉണ്ടായിരുന്നു. ടീം ഐ ലീഗിൽ നിന്ന് റിലഗേറ്റ് ആയതാണ് താരത്തെ ക്ലബ് വിടാൻ നിരബന്ധിതനാക്കിയത്. മേഘാലയ സ്വദേശിയാണ്.

Exit mobile version