Site icon Fanport

കൊമോർസ്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ തിരികെ എത്തി

കഴിഞ്ഞ സീസൺ ആദ്യ പകുതിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഡിഫൻസിലെ കരുത്തനായ സാന്നിദ്ധ്യമായിരുന്ന മിസ്ലാവ് കൊമോർസ്കി തിരികെ എത്തുന്നു. ക്രൊയേഷ്യൻ താരം ഒരു വർഷത്തെ കരാറിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ തിരികെ എത്തുന്നത്. കഴിഞ്ഞ സീസണിൽ ഈൽകോ ഷറ്റോരിക്ക് കീഴിൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കാൻ ഷറ്റോരിക്ക് ആയിരുന്നു.

ആദ്യ 10 മത്സരങ്ങൾ കളിച്ച കൊമോർസ്കി പരിക്ക് പറ്റിയതോടെ രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റ് സ്ക്വാഡിനൊപ്പം ഉണ്ടായിരുന്നില്ല. പരിക്ക് മാറിയതോടെയാണ് കൊമോർസ്കി വീണ്ടും നോർത്ത് ഈസ്റ്റിൽ എത്തുന്നത്. ക്രൊയേഷ്യയുടെ അണ്ടർ 16, അണ്ടർ 18, അണ്ടർ 20 ടീമുകൾക്കായി കളിച്ചിട്ടുള്ള താരമാണ് കൊമോർസ്കി.

Exit mobile version