ഇന്ന് കൊൽക്കത്തൻ ഡാർബിയുടെ ആവേശം

ഇന്ന് ഐ എസ് എല്ലിൽ ഈ സീസണിലെ ആദ്യ കൊൽക്കത്തൻ ഡാർബി നടക്കും. ശനിയാഴ്ച തിലക് മൈതാനത്ത് നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021-22 മത്സരത്തിൽ ബദ്ധവൈരികളായ എടികെ മോഹൻ ബഗാനും എസ്‌സി ഈസ്റ്റ് ബംഗാനും നേർക്കുനേർ വരും. സീസണിന്റെ ആദ്യ ദിനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ 4-2ന് തോൽപ്പിച്ച് സീസൺ തുടങ്ങിയ മോഹൻ ബഗാൻ മികച്ച ആത്മവിശ്വാസത്തിലാണ് ഡാർബിക്ക് എത്തുന്നത്.

എസ്‌സി ഈസ്റ്റ് ബംഗാൾ ആദ്യ മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സിയുമായി 1-1 സമനിലയിൽ പോയിന്റ് പങ്കിടുക ആയിരുന്നു. കഴിഞ്ഞ സീസണിൽ ഈ ടീമുകൾ തമ്മിൽ കളിച്ച രണ്ട് മത്സരങ്ങളിലും ബഗാനായിരുന്നു ജയിച്ചത്. എടികെ മോഹൻ ബഗാൻ യഥാക്രമം 2-0, 3-1 എന്ന സ്‌കോറിനാണ് കളി വിജയിച്ചത്. ഓരോ മത്സരത്തിലും റോയ് കൃഷ്ണ ഓരോ ഗോളും നേടി. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.