ഐ.എസ്.എൽ ആദ്യ മത്സരം കൊച്ചിയിൽ, ഫൈനൽ കൊൽക്കത്തയിൽ

Photos: ISL
- Advertisement -

2017 ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ മത്സരം നവംബർ 17ന് രാത്രി 8നു കൊച്ചിയിൽ നടക്കും . ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിന് തന്നെ കൊച്ചി വേദിയാകും . നേരത്തെ കൊൽക്കത്തയിൽ ആയിരുന്നു  മത്സരം നിശ്ചയിച്ചിരുന്നത്.  ആദ്യ മത്സരത്തിൽ കൊൽക്കത്തയിൽ ഏറ്റുമുട്ടേണ്ടിയിരുന്നു എ.ടി.കെ തന്നെയാവും ഐ.എസ് എൽ ഉത്‌ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇതോടെ കഴിഞ്ഞ സീസണിൽ കൊച്ചിയിൽ വെച്ചു നടന്ന ഫൈനലിൽ കൊൽക്കത്തയോടെറ്റ പരാജയത്തിന് മറുപടി നൽകാൻ മികച്ച അവസരമാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചിരിക്കുന്നത്.

അതോടപ്പം തന്നെ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിന്റെ വേദിയായി കൊൽക്കത്ത തിരഞ്ഞെടുക്കുകയും ചെയ്തു. ഇന്ന് ചേർന്ന  ഐ.എസ്.എൽ സംഘടകരായ ഫുട്ബോൾ സ്പോർട്സ് ഡെവലൊപ്മെന്റ് ലിമിറ്റഡാണ് വേദി മാറ്റിയ കാര്യം അറിയിച്ചത്.

ഫിഫ അണ്ടർ 17 ലോകകപ്പ് വിജയകരമായി നടത്തിയത് പരിഗണിച്ചാണ്  ഫൈനൽ  മത്സരംകൊൽക്കത്തയിലാക്കാൻ തീരുമാനിച്ചത്.  ഫെബ്രുവരി 9ന് കൊച്ചിയിൽ നടക്കേണ്ടിയിരുന്ന എ.ടി.കെ ബ്ലാസ്റ്റേഴ്‌സ് മത്സരം അതെ ദിവസം തന്നെ കൊൽക്കത്തയിൽ വെച്ച് നടക്കും. ആദ്യമായാണ് കൊൽക്കത്തയിൽ ഐ.എസ്.എൽ. ഫൈനൽ നടക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement