കൊച്ചിയിൽ മഞ്ഞക്കടലിന് 41000 കാണികൾ മാത്രം

- Advertisement -

കേരള ഫുട്ബോൾ ആരാധകർക്ക് സന്തോഷകരമാകുന്ന വാർത്തയല്ല കൊച്ചി സ്റ്റേഡിയത്തിൽ നിന്ന് വരുന്നത്. ഇത്തവണ ഐ എസ് എൽ മത്സരങ്ങൾക്ക് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ പ്രവേശനം 41000 പേർക്ക് മാത്രമെ ഉണ്ടാകു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. പുതുതായി സ്ഥാപിച്ച കസേരകളാണ് സ്റ്റേഡിയം കപ്പാസിറ്റി കുറയാനുള്ള കാരണം.

അണ്ടർ 17 ലോകകപ്പിൽ സീറ്റിംഗും ഒപ്പം സുരക്ഷയും മുന്നിർത്തി 29000 കാണികളെ മാത്രമെ പ്രവേശിപ്പിച്ചിരുന്നുള്ളൂ. ഐ എസ് എല്ലിന് ആ എണ്ണത്തിൽ നിന്ന് വർധന ഉണ്ടായി എങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷയ്ക്കും ഒരുപാട് പിറകിലാണ് ഇപ്പോഴത്തെ സ്റ്റേഡിയം കപ്പാസിറ്റി.

39000 ടിക്കറ്റുകളെ വിൽപ്പനയ്ക്കു എത്തു എന്നാണ് വിവരങ്ങൾ, ബാക്കി ടിക്കറ്റുകൾ കോമ്പ്ലിമെന്ററി ടിക്കറ്റുകളായിരിക്കും. കഴിഞ്ഞ‌ തവണ 55000തിനും മുകളിലായിരുന്നു ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോൻ അറ്റൻഡൻസ്. കൊച്ചിയിലെ ടിക്കറ്റുകൾ കുറയുന്നത് ഐ എസ് എല്ലിലെ ഏവറേജ് അറ്റൻഡൻസിനേയും കാര്യമായി ബാധിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement