യൂറോപ്പിനെ വെല്ലും ആരവവുമായി കൊച്ചി

ISL ഫൈനൽ ദിവസം കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ ഉണ്ടാക്കിയ ആരവം ലോകത്തിലെ അഞ്ചാമത്തെ ശബ്ദമേറിയ സ്റ്റേഡിയം എന്ന പദവിയാണ് കലൂർ സ്റ്റേഡിയത്തിനു നൽകിയത്. 128 ഡെസിബെൽ ശബ്ദ തീവ്രതയാണ് ഫൈനൽ ദിവസം രേഖപ്പെടുത്തിയത്. അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ കൻസാസ് സിറ്റി ചീഫ്‌സിന്റെ ആരാധകർ ആരോഹെഡ് സ്റ്റേഡിയത്തിൽ 2014 സെപ്തംബർ 29ന് ഉണ്ടാക്കിയ 142.2 ഡെസിബെൽ ആണ് നിലവിൽ ഉള്ള ലോക റെക്കോഡ്.സിയാറ്റിൽ സീ ഹോക്കസ്- സെഞ്ച്വറിലിങ്ക് ഫീൽഡ് സ്റ്റേഡിയം 137.8 dB, കളെമ്സൺ ടൈഗേഴ്‌സ് – മെമ്മോറിയൽ സ്റ്റേഡിയം-SC 132.8 dB, ഹസ്‌ക്കി സ്റ്റേഡിയം, WA 133.6 dB തുടങ്ങിയവയാണ് രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ ഉള്ളത്. ഡൽഹിക്ക് എതിരെ സെമി ഫൈനൽ ദിവസം കൊച്ചിയിൽ ഉണ്ടാക്കിയ തീവ്രത 123 dB ആയിരുന്നു.

76,900 ആരാധകരാണ് അന്ന് കനസ് സിറ്റി ചീഫിനെ റെക്കോഡിലേക്ക് ഉയർത്തി കൊടുത്ത്.

54,146 ആളുകൾ ആയിരുന്നു ഫൈനൽ ദിവസം കൊച്ചിയിൽ കളി കാണാൻ വന്നിരുന്നത്. ഫിഫാ U-17 ലോക കപ്പിനു സ്റ്റേഡിയം റെഡി ആക്കുന്നതിന്റെ ഭാഗമായി ഇത്തവണ സീറ്റുകൾ കഴിഞ്ഞ തവണത്തേക്കാൾ കുറവായിരുന്നു കലൂരിൽ. യൂറോപ്പിനു വെളിയിൽ ഒരു ക്ലബ്ബിനു ഏറ്റവും കൂടുതൽ അറ്റെണ്ടൻസ് ഉള്ളത് കലൂർ സ്റ്റേഡിയത്തിലാണ്. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ അറ്റെണ്ടൻസാണ് സ്റ്റേഡിയത്തിൽ 1997 ഇന്ത്യ-ഇറാക്ക് ഫുട്ബോൾ മത്സരത്തിൽ രേഖപ്പെടുത്തിയ ഒരു ലക്ഷം. ISLൽ മറ്റു ക്ലബ്ബുകൾ സ്റ്റേഡിയം നിറയ്ക്കാൻ പാട്പെടുമ്പോൾ മൂന്ന് സീസൺ കളിയിൽ 12 ലക്ഷത്തിൽ അധികം ആളുകൾ ആണ് കൊച്ചിയിൽ കളി കാണാൻ ഇതുവരെ വന്നത്.

അമിതാഭ് ബച്ചൻ, നിതാ അംബാനി തുടങ്ങിയവർ ഫൈനൽ ദിവസം കൊച്ചിയിലെ ആരാധകരുടെ സപ്പോർട്ടിനെ കുറിച്ച് സംസാരിച്ചിരുന്നു. ഞാൻ ഒരുപാട് സ്റ്റേഡിയങ്ങളിൽ കളി കാണാൻ പോയിട്ടുണ്ടെങ്കിലും ഇതുപോലെ ഒരു അനുഭവം ഇതു ആദ്യമാണ് എന്നും കൊച്ചി ഇന്ത്യയിലെ മറ്റു സ്റ്റേഡിയങ്ങൾക്ക് മാതൃക ആകണം എന്നും അമിതാഭ് അന്ന് പറഞ്ഞിരുന്നു. ISL എതിർ ടീം കളിക്കാരും കോച്ചും കൊച്ചിയിൽ കളിക്കുന്ന അനുഭവത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ക്രിക്കറ്റ് മാച്ച് ആണെങ്കിലും കൊച്ചിയാണ് ഏറ്റവും ശബ്ദമേറിയ സ്റ്റേഡിയം. MS ധോണിയും ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ കെവിൻ പീറ്റേഴ്ണും കൊച്ചിയിലെ അന്തരീക്ഷത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്.

ഫൈനൽ ദിവസം ടിക്കറ്റ് കിട്ടാതെ ഏകദേശം 20,000 ആളുകൾ സ്റ്റേഡിയത്തിനു പുറത്ത് ഉണ്ടായിരുന്നു. 1 ലക്ഷം ആളുകളെ കൊള്ളുന്ന ഒരു പുതിയ സ്റ്റേഡിയം കൊച്ചിയിൽ വേണം എന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ മുറിവിളി തുടങ്ങിയിട്ടുണ്ട്. ഫൈനലിൽ ഇതേ ആവിശ്യം ഉന്നയിച്ച് ചിലർ സ്റ്റേഡിയത്തിൽ പോസ്റ്ററും ഉയർത്തിയിരുന്നു.

 

Previous articleവിന്റർ ട്രാൻസ്ഫർ സീസൺ: ഹാമസ് റോഡ്രിഗസ് റയൽ മാഡ്രിഡ് വിടുന്നു
Next articleരഞ്ജി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കം