ഉഗാണ്ടൻ മിഡ്ഫീഡറെ കേരള ബ്ലാസ്റ്റേഴ്സിന് നൽകാൻ തയ്യാറെന്ന് കെനിയൻ ക്ലബ്

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പ്രീസീസൺ ടൂറിൽ ഉടനീളം ഉണ്ടായിരുന്ന മധ്യനിര താരം കെസിറോൻ കിസിറ്റൊ ബ്ലാസ്റ്റേഴ്സിൽ എത്തിയേക്കും. താരത്തെ കേരള ബ്ലാസ്റ്റേഴ്സിന് വിട്ടു കൊടുക്കുന്നതിൽ ബുദ്ധിമുട്ട് ഒന്നും ഇല്ലാ എന്ന് കിസിറ്റൊ ഇപ്പോ കളിക്കുന്ന കെനിയൻ ക്ലബായ എ എഫ് സി ലിയോപാർഡ്സ് അധികൃതർ അറിയിച്ചു. സ്പോർറ്റ്സ് പോർട്ടലായ ഗോളാണ് ലിയോപാറ്ട്സ് ക്ലബ് അധികൃതരുടെ പ്രതികരണം പുറത്തുവിട്ടിരിക്കുന്നത്.

കെനിയൻ ക്ലബുമായി ഒരു വർഷം കൂടെ കരാറുള്ള കിസിറ്റോയെ ലഭിക്കണമെങ്കിൽ കിസിറ്റോയുടെ ബൈ ഔട്ട് ക്ലോസിനുള്ള തുക ബ്ലാസ്റ്റേഴ്സ് നൽകേണ്ടി വരും. പ്രീസീസണിൽ താരത്തിന്റെ പ്രകടനത്തിൽ തൃപ്തിയുള്ള ബ്ലാസ്റ്റേഴ്സ് എട്ടാം വിദേശ താരമായി കിസിറ്റോയെ ജനുവരിയിൽ എത്തിച്ചേക്കും.

കെനിയൻ ക്ലബിന്റെ അനുവാദം ഇല്ലാതെയാണ് കിസിറ്റോ ബ്ലാസ്റ്റേഴ്സിന്റെ ക്യാമ്പിലേക്ക് വന്നത്. ഇതിൽ പ്രതിഷേധം ഉണ്ടെങ്കിലും താരത്തിനെതിരെ നടപടി ഒന്നും എടുക്കില്ലെന്നു കെനിയൻ ക്ലബ് അറിയിച്ചു. ഇപ്പോൾ ഉഗാണ്ടയിലുള്ള താരൻ കെനിയയിൽ എത്തിയതിനു ശേഷം ഇതുമായി ബന്ധപ്പെട്ട മറ്റു ചർച്ചകൾ നടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചാമരി അട്ടപ്പട്ടു, ബിഗ് ബാഷ് കളിക്കുന്ന ആദ്യ ശ്രീലങ്കന്‍ വനിത
Next article11 വർഷങ്ങൾക്കു ശേഷമൊരു ഏഷ്യൻ യോഗ്യത തേടി ഇന്ത്യൻ അണ്ടർ 19 ടീം