Picsart 24 06 14 12 46 55 259

കിയാൻ നസീരി ഇനി ചെന്നൈയിന്റെ താരം

മോഹൻ ബഗാന്റെ യുവ സ്ട്രൈക്കർ കിയാൻ നസീരിയെ ചെന്നൈയിൻ എഫ് സി സ്വന്തമാക്കി. താരം അടുത്ത സീസണിൽ ചെന്നൈയിനായി കളിക്കും. ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. ചെന്നൈയിൻ താരത്തെ മൂന്ന് വർഷത്തെ കരാറിൽ ആണ് സ്വന്തമാക്കുന്നത്. നസീരിയുടെ മോഹൻ ബഗാനിലെ കരാർ ഈ സീസൺ അവസാനത്തോടെ തീർന്നിരുന്നു.

23കാരനായ താരം കൂടുതൽ സമയം കളിക്കാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ് ബഗാൻ വിടുന്നത്. ഈ സീസൺ ഐ എസ് എല്ലിൽ ആകെ 13 മത്സരങ്ങൾ മാത്രമെ താരം കളിച്ചുള്ളൂ. ഇതിൽ ഭൂരിഭാഗവും സബ്ബായാണ് കളിച്ചത്. ഒരു ഗോളും ഒരു അസിസ്റ്റും ഈ സീസണിൽ കിയാൻ സംഭാവന ചെയ്തു. ഐ എസ് എല്ലിൽ ആകെ 42 മത്സരങ്ങൾ കളിച്ച താരം 4 ഗോളുകൾ നേടിയിട്ടുണ്ട്.

ഈസ്റ്റ് ബംഗാൾ ഇതിഹാസം ജംഷീദ് നസീരിയുടെ മകനാണ് കിയാൻ‌.

Exit mobile version