യുവതാരം കിയാൻ നസീരി മോഹൻ ബഗാനിൽ കരാർ പുതുക്കി

Img 20220403 192024

എ ടി കെ മോഹൻ ബഗാന്റെ യുവ സ്ട്രൈക്കർ കിയാൻ ജംഷിദ് നസീരി മോഹൻ ബഗാനിൽ കരാർ പുതുക്കി. രണ്ട് വർഷത്തെ പുതിയ കരാറാണ് 21കാരൻ ഒപ്പുവെച്ചത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. ഈ സീസണിൽ മോഹൻ ബഗാനായി ഐ എസ് എൽ അരങ്ങേറ്റം നടത്തിയ കിയാൻ നസീരി ആകെ 13 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒരു ഹാട്രിക്കുമായി മുഴുവൻ ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെയും ശ്രദ്ധ നേടാൻ കിയാൻ നസീരിക്ക് ഈ സീസണിൽ ആയിരുന്നു.

20220403 191110

വരും സീസണിൽ മോഹൻ ബഗാനായി കൂടുതൽ മത്സരങ്ങൾ കളിക്കാൻ ആകും എന്നാകും യുവതാരം പ്രതീക്ഷിക്കുന്നത്. ഈസ്റ്റ് ബംഗാൾ ഇതിഹാസം ജംഷീദ് നസീരുയുടെ മകനാണ് കിയാൻ‌

Previous articleകിംഗ്സ് പോരാട്ടത്തിൽ ചെന്നൈയ്ക്ക് ടോസ് പഞ്ചാബ് നിരയിൽ വൈഭവ് അറോറയ്ക്കും ജിതേഷ് ശര്‍മ്മയ്ക്കും അരങ്ങേറ്റം
Next articleഅട്ടിമറിയുമായി ഇന്ത്യ!!! ജര്‍മ്മനിയെ വീഴ്ത്തി