കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ കിസിറ്റോയുടെയും പ്രീതം കുമാറിന്റെയും ശസ്ത്രക്രിയ കഴിഞ്ഞു

- Advertisement -

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ കിസിറ്റോയുടെയുടെയും പ്രീതം കുമാറിന്റെയും ശസ്ത്രക്രിയകൾ കഴിഞ്ഞതായി കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ്‌ കേരള ബ്ലാസ്റ്റേഴ്‌സ് ശസ്ത്രക്രിയ കഴിഞ്ഞ വിവരം പുറത്ത് വിട്ടത്. രണ്ടു പേർക്കും തോളെല്ലിനാണ് പരിക്കേറ്റിരുന്നത്.

ജനുവരിയിലാണ് കിസിറ്റോ ടീമിലെത്തിയത്. തുടർന്ന് മികച്ച പ്രകടനം കാഴ്ചവെച്ച കിസിറ്റോക്ക് ജാംഷെദ്പുരിനെതിരെയുള്ള മത്സരത്തിനിടക്കാണ് പരിക്കേറ്റത്. പൂനെക്കെതിരെ രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കിസിറ്റോ തുടർന്ന് ഡൽഹിക്കെതിരെയും മുംബൈക്കെതിരെയും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കിസിറ്റോയുടെ പരിക്ക് കേരളത്തിന് തിരിച്ചടിയായിരുന്നു. കിസിറ്റോക്ക് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ പറ്റില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement