Site icon Fanport

പ്ലേ ഓഫിൽ എത്തും എന്ന് ഇപ്പോഴും പ്രതീക്ഷയുണ്ട് എന്ന് കിബു വികൂന

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ലീഗിൽ പത്താം സ്ഥാനത്ത് ആണെങ്കിലും ഇപ്പോഴും പ്ലേ ഓഫിൽ എത്തും എന്ന് പ്രതീക്ഷയുണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന പറഞ്ഞു. ലീഗിൽ ഇനി നാലു മത്സരങ്ങൾ മാത്രമെ കേരള ബ്ലാസ്റ്റേഴ്സിന് അവശേഷിക്കുന്നുള്ളൂ. നാലാം സ്ഥാനത്തുള്ള ഹൈദരബാദിനേക്കാൾ 8 പോയിന്റ് പിറകിലുമാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഉള്ളത്.

എന്നാൽ പോയിന്റുകൾ ലഭിച്ചാൽ ഇപ്പോഴും പ്ലേ ഓഫ് സാധ്യത സജീവമാണ് എന്ന് കിബു പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് വിട്ടുകൊടുക്കാൻ പോകുന്നില്ല എന്നും എല്ലാം സാധ്യമാണ് എന്നും കിബു വികൂന പറഞ്ഞു. തങ്ങൾക്ക് എത്താൻ പറ്റുന്ന ഏറ്റവും മികച്ച പൊസിഷനിൽ എത്തും എന്നും കിബു വികൂന പറഞ്ഞു. ഇപ്പോഴും ഒരു മത്സരം ഒരു സമയത്ത് എന്ന രീതിയിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സമീപനം എന്നും കിബു പറഞ്ഞു.

Exit mobile version