കിബു വികൂന ഒഡീഷ പരിശീലകനായി എത്തിയേക്കും

Img 20201110 000526
Credit: Twitter

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട സ്പാനിഷ് പരിശീലകൻ കിബി വികൂന ഇന്ത്യയിലേക്ക് തന്നെ മടങ്ങി എത്തിയേകും. കിബു വികൂനയുമായി ഐ എസ് എൽ ക്ലബായ ഒഡിഷ എഫ് സിയാണ് കിബുവിനായി രംഗത്തുള്ളത്. കിബുവും ഒഡീഷയുമായി ചർച്ചകൾ നടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ ലീഗിന്റെ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമായിരുന്നു ഒഡിഷ. ക്ലബ്ബ് ചരിത്രത്തിലെ ഒമ്പതാമത്തെ പരിശീലകനെ ആണ് ഒഡിഷ അന്വേഷിക്കുന്നത്. കഴിഞ്ഞ സീസണിൽ അവർ പരിശീകൻ സ്റ്റുവർട് ബാക്സ്റ്ററിനെ പുറത്താക്കിയിരുന്നു. ഇന്ത്യയിൽ തന്നെ പരിചയമുള്ള ഒരു കോച്ചിനെ ആണ് ഒഡിഷ അന്വേഷിക്കുന്നത്.

കിബു വികൂനയ്ക്ക് കേരള ബ്ലാസ്റ്റേഴ്സിൽ അത്ര നല്ല ഓർമ്മകൾ ആയിരുന്നില്ല. എങ്കിലും കിബുവിന്റെ കീഴിലെ ടീമിന്റ പ്രകടനങ്ങൾ പ്രതീക്ഷ നൽകിയിരുന്നു. പരിക്കായിരുന്നു പലപ്പോഴും കിബുവിന് വില്ലനായത്. കിബുവിന് നല്ല സ്‌ക്വാഡും സമയവും കൊടുത്താൽ ടീം കരകയറും‌ എന്ന ഒഡിഷ വിശ്വസിക്കുന്നു. കിബുവിന്റെ കീഴിൽ ഐലീഗിൽ നേരത്തെ മോഹൻ ബഗാൻ കിരീടം നേടിയിരുന്നു. എന്തായാലും ചർച്ചകൾ ഇപ്പോൾ പ്രാരംഭ ഘട്ടത്തിൽ മാത്രമാണ്.