“മുംബൈ സിറ്റി വിജയം അർഹിച്ചിരുന്നില്ല” – കിബു വികൂന

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിനെ മുംബൈ സിറ്റി പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ഇന്നലെ മുംബൈ സിറ്റി വിജയം അർഹിച്ചിരുന്നില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന പറഞ്ഞു. മത്സരത്തിൽ തുല്യ ശക്തികളുടെ പോരാട്ടമാണ് കണ്ടത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് ഭാഗ്യം ഉണ്ടായില്ല എന്നും അതാണ് പരാജയപ്പെടേണ്ടി വന്നത് എന്നും കിബു പറഞ്ഞു. ഇന്നലെ മുംബൈക്ക് ലഭിച്ച പെനാൾട്ടി തെറ്റാണെന്ന് തന്നോട് കോസ്റ്റ പറഞ്ഞെന്നും ഇങ്ങനെ പല വിധികളും തങ്ങൾക്ക് എതിരാകുന്നുണ്ട് എന്നും കിബു പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ പോയിന്റ് അർഹിക്കുന്നുണ്ട്. എതിരാളികൾ ആരായാലും അവരോട് തുല്യ ശക്തികൾ എന്ന പോലെ പിടിച്ചു നിൽക്കാൻ കേരള ബ്ലാസ്റ്റേഴ്സിനാകുന്നുണ്ട്. എന്നാൽ ചില പിഴവുകളും ചില റഫറി തീരുമാനങ്ങളും കളിയുടെ വിധി മാറ്റിമറിക്കുക ആണ് എന്നും കിബു പറഞ്ഞു. ഇന്നലെ ഡിഫൻസീവ് പിഴവുകൾ ആണ് പരാജയത്തിന് കാരണം എന്നും കിബു പറഞ്ഞു.

Exit mobile version