കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് മാപ്പു പറയുന്നു എന്ന് കിബു വികൂന

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷക്ക് എതിരെ നടത്തിയ പ്രകടനത്തിന് മാപ്പു പറയുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന. ഇന്ന് 4-2ന്റെ വലിയ പരാജയം തന്നെ കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയിരുന്നു. ഈ പരാജയം ആരാധകർക്ക് ഏറെ സങ്കടം നൽകും എന്ന് അറിയാമെന്നും അവർ ഇതിലേറെ നല്ല ഫുട്ബോൾ അർഹിക്കുന്നു എന്നും കിബു വികൂന പറഞ്ഞു. ആരാധകരോട് മാപ്പു പറയുന്നതായും വികൂന പറഞ്ഞു.

ഇന്ന് മികച്ച രീതിയിൽ തുടങ്ങി എങ്കിലും പിന്നീട് കളി കൈവിടുക ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഒരു മത്സരത്തിൽ നാലു ഗോളുകൾ വഴങ്ങിയാൽ പോയിന്റ് നേടുക അസാധ്യമാണ് എന്നും വികൂന പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് കളിയിലേക്ക് തിരികെ വന്നത് കളി കൈവിട്ട ശേഷം മാത്രമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എല്ലാം മേഖലയിൽ കേരള ബ്ലാസ്റ്റേഴ്സ് മെച്ചപ്പെടേണ്ടതുണ്ട് എന്നും വികൂന പറഞ്ഞു.

Exit mobile version