Site icon Fanport

ജനുവരിയിൽ പുതിയ താരങ്ങളെ എത്തിക്കാൻ നോക്കുന്നില്ല എന്ന് കിബു വികൂന

ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഇനി പുതിയ താരങ്ങളെ എത്തിക്കാൻ ക്ലബ് ശ്രമിക്കില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന. ഇതിനകം തന്നെ ജുവാൻഡെയെ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചിട്ടുണ്ട്. സുഭാ ഘോഷിന്റെ ട്രാൻസ്ഫർ നടന്നു എങ്കിലും അത് ഇപ്പോൾ പ്രതിസന്ധിയിലുമാണ്. എന്നാൽ ഇതല്ലാതെ പുതിയ താരങ്ങൾ ഉണ്ടാകില്ല എന്ന് കിബു വികൂന പറഞ്ഞു. തനിക്ക് മികച്ച സ്ക്വാഡ് ഉണ്ട്. ആ സ്ക്വാഡിൽ താൻ സന്തോഷവാനാണ് എന്നും കിബു പറഞ്ഞു.

എന്നാൽ ഏതെങ്കിലും താരങ്ങൾക്ക് ക്ലബ് വിടണം എങ്ക മാറ്റങ്ങൾ ഉണ്ടായേക്കാം എന്നും ഫുട്ബോളിൽ അത്തരം കാര്യങ്ങളിൽ ഉറപ്പ് പറയാൻ ആകില്ല എന്നും കിബു വികൂന പറഞ്ഞു. പുതിയ വിദേശ സൈനിം ആയ ജുവാൻഡെ അടുത്ത തിങ്കളാഴ്ച മുതൽ ടീമിനൊപ്പം ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version