Site icon Fanport

ടീമുമായി അഭിപ്രായ വ്യത്യാസം, ഖാലിദ് ജമീൽ നോർത്ത് ഈസ്റ്റ് ഫസ്റ്റ് ടീമിൽ നിന്ന് പുറത്ത്

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സഹ പരിശീലകയിരുന്ന ഖാലിദ് ജമീലിനെ ഫസ്റ്റ് ടീം ചുമതലയിൽ നിന്ന് മാറ്റി. സഹപരിശീലകനായിരുന്ന ഖാലിദ് ജമീലിനെ റിസേർവ്സ് ടീമിന്റെയും അക്കാദമിയുടെയും ചുമതലയിലേക്കാണ് മാറ്റിയത്. പുതിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകൻ ജെറാർഡ് നസുമായുള്ള അഭിപ്രായ വ്യത്യാസമാണ് ജമീലിനെ മാറ്റാൻ കാരണം എന്നാണ് അറിയാൻ കഴിയുന്നത്.

എന്നാൽ കാരണം വ്യക്തമാക്കാൻ നോർത്ത് ഈസ്റ്റ് തയ്യാറായില്ല. അദ്ദേഹത്തെ അക്കാദമിയുടെ ചുമതലയിലേക്ക് മാറ്റുന്നു എന്ന് മാത്രമാണ് നോർത്ത് ഈസ്റ്റ് വാർത്ത കുറിപ്പിൽ പറയുന്നത്‌. കഴിഞ്ഞ വർഷമായിരുന്നു ഖാലിദ് ജമീൽ നോർത്ത് ഈസ്റ്റിന്റെ സഹ പരിശീലകനായി എത്തിയത്. ഐസോളിനൊപ്പം അത്ഭുതങ്ങൾ കാണിച്ച പരിശീലകൻ ആയിരുന്നു ഖാലിദ് ജമീൽ. നോർത്ത് ഈസ്റ്റ് ക്ലബുമായി മൂന്നു വർഷത്തെ കരാർ ജമീലിനുണ്ട്..

Exit mobile version