“അവസരം കിട്ടിയാൽ ഇന്ത്യൻ പരിശീലകർ കഴിവ് തെളിയിക്കും” – ഖാലിദ് ജമീൽ

Img 20210306 120217
Credit: Twitter

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഐ എസ് എൽ സെമി ഫൈനലിൽ എത്തിച്ച് പരിശീലകൻ ഖാലിദ് ജമീൽ ഇന്ത്യൻ പരിശീലകർക്ക് ഐ എസ് എല്ലിൽ കൂടുതൽ അവസരം ലഭിക്കേണ്ടതുണ്ട് എന്ന് പറഞ്ഞു. ഇന്ത്യൻ പരിശീലകർക്ക് അവസരം കിട്ടിയാൽ അവർ കഴിവ് തെളിയിക്കും എന്ന് ഖാലിദ് ജമീൽ പറയുന്നു. താൻ നോർത്ത് ഈസ്റ്റിന്റെ സെമി ഫൈനൽ യാത്രയോ 9 മത്സരങ്ങളുടെ അപരാജിത കുതിപ്പോ വെച്ച് പറയുന്നതല്ല. ഇന്ത്യയിൽ നല്ല പരിശീലകർ ഉണ്ട് അവർക്ക് അവസരം ലഭിച്ചാൽ അവർ വിദേശ പരിശീലകരെ പോലെ തന്നെ ടീമിനെ മുന്നോട്ട് കൊണ്ടുപോകും. ജമീൽ പറഞ്ഞു.

ഇന്ത്യൻ പരിശീലകർക്ക് അവസരം നൽകേണ്ടതുണ്ടോ ഇല്ലയോ എന്നത് മാനേജ്മെന്റിന്റെ കയ്യിലാണ്. പക്ഷെ ഇന്ത്യൻ പരിശീലകർക്ക് ടീമിനെ നയിക്കാൻ കഴിവുണ്ട് എന്നാണ് തനിക്ക് പറയാൻ ഉള്ളത്. ഖാലിദ് ജമീൽ പറഞ്ഞു. നല്ല വിദേശ പരിശീലകരും ഉണ്ടെന്നും ജമീൽ കൂട്ടിച്ചേർത്തു. ഇന്ന് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ മോഹൻ ബഗാനെ നേരിടാൻ ഇരിക്കുകയാണ് ജമീലിന്റെ നോർത്ത് ഈസ്റ്റ്.

Previous articleറോമില്‍ വെങ്കല മെഡലുകളുമായി ഇന്ത്യയുടെ നാല് ഗുസ്തി താരങ്ങള്‍
Next articleആഴ്‌സണൽ തന്റെ ടീം ആവുന്നതിൽ നിന്ന് ഒരുപാട് ദൂരെയാണെന്ന് അർടെറ്റ