Site icon Fanport

ഖാലിദ് ജമീൽ 2 വർഷം കൂടെ ജംഷദ്പൂർ എഫ് സിയിൽ

ഖാലിദ് ജമീൽ ജംഷഡ്പൂർ എഫ്‌സിയുടെ പരിശീലകനായി തുടരും. ഖാലിദ് ജമീലിന്റെ കരാർ ജംഷദ്പൂർ നീട്ടിയതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. 2026വരെയുള്ള കരാറിലാണ് ജമീൽ ഒപ്പുവെച്ചത്‌. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു കമീൽ ജംഷദ്പൂരിന്റെ ചുമതലയേറ്റത്. അതിനു ശേഷം ക്ലബ് നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു.

ഖാലിദ് ജമീൽ 24 06 24 13 38 24 578

2020-21 സീസണിൽ നോർത്ത് ഈസ്റ്റിന്റെ ഇടക്കാല ഹെഡ് കോച്ചായി നിയമിക്കപ്പെട്ടപ്പോൾ 10-ഗെയിം അപരാജിത സ്ട്രീക്ക് ഉൾപ്പെടെ ഹൈലാൻഡേഴ്സിനെ പ്ലേഓഫിലേക്ക് അദ്ദേഹം നയിച്ചു. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ അടിസ്ഥാനമാക്കി 2021-22 സീസണിൽ ഖാലിദിനെ അവരുടെ മുഖ്യ പരിശീലകനായി നോർത്ത് ഈസ്റ്റ് നിയമിക്കുകയും ചെയ്തിരുന്നു‌.

ഐസ്വാളിനൊപ്പം 2016-17 സീസണിലെ ഐ-ലീഗ് ബെസ്റ്റ് കോച്ച് അവാർഡും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കൊപ്പം എഫ്‌പിഎഐ ഇന്ത്യൻ ഫുട്‌ബോൾ അവാർഡുകളും ജമീൽ സ്വന്തമാക്കിയിട്ടുണ്ട്.

Exit mobile version