Img 20220113 011458

“കരുതലോടെ മുന്നോട്ട് പോകണം, ഒരു മത്സരവും എളുപ്പമല്ല” – ഖാബ്ര

ലീഗിൽ ഒന്നാമത് നിൽക്കുക ആണെങ്കിലും വളരെ കരുതലോടെ മുന്നോട്ട് പോകേണ്ടതുണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം ഖാബ്ര. ഇന്നലെ ഒഡീഷക്ക് എതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു. ഈ ജയത്തോടെ 20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒന്നാമത് എത്തുകയും ചെയ്തു. ഇന്നലെ ഖാബ്രയും നിഷു കുമാറും ആയിരുന്നു ഗോൾ നേടിയത്. നിഷു കുമാർ ഗോൾ നേടിയതിൽ തനിക്ക് സന്തോഷം ഉണ്ട് എന്ന് ഖാബ്ര പറഞ്ഞു.

പരിക്കിൽ നിന്ന് മുക്തനായി വരുന്ന നിഷുവിന് ഈ ഗോൾ വലിയ ഊർജ്ജം നൽകും എന്നും താരം പറഞ്ഞു. ലീഗിൽ ഒന്നാമത് എത്തിയത് വലിയ കാര്യം തന്നെയാണ്. എന്നാൽ ഇപ്പോൾ ഫോക്കസ് കളയാതെ നിൽക്കേണ്ടതുണ്ട്. ഒരോ മത്സരവും ശ്രദ്ധയോടെ സമീപിക്കണം എന്നാണ് തനിക്ക് യുവതാരങ്ങളോട് പറയാൻ ഉള്ളത്. എല്ലാ ടീമുകളും തങ്ങളെ താഴെ ഇറക്കാൻ ആണ് ശ്രമിക്കുക. ഒരു മത്സരവും എളുപ്പമാകില്ല എന്നും ഖാബ്ര ഓർമ്മിപ്പിച്ചു.

Exit mobile version