ഖാബ്ര പരിക്ക് മാറി എത്തി

സിപോവിച് രണ്ടാഴ്ചയോളം പുറത്തിരിക്കും എന്ന വാർത്തയുടെ നിരാശയിൽ ഉള്ള കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു ആശ്വാസ വാർത്തയും ക്ലബ് നൽകി. അവരുടെ ഡിഫൻസീവ് താരമായ ഖാബ്ര പരിക്ക് മാറി തിരികെയെത്തി. ഖബ്ര പരിക്ക് കാരണം അവസാന മത്സരത്തിൽ നിന്ന് വിട്ടു നിന്നിരുന്നു. താരം പരിശീലനത്തിലേക്ക് തിരികെ എത്തിയതായാണ് ക്ലബ് പറഞ്ഞത്.

ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ആണ് ഖബ്രയ്ക്ക് പരിക്കേറ്റത്‌. താരത്തിന്റെ എം ആർ ഐ സ്കാനിൽ പരിക്ക് സാരമുള്ളതല്ല എന്ന് കണ്ടെത്തി. താരം ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചു. അടുത്ത കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ ഖാബ്ര ഉണ്ടാകും.

Exit mobile version