Site icon Fanport

കേരള സന്തോഷ് ട്രോഫി ടീമിനെതിരെ എഫ് സി ഗോവയ്ക്ക് വൻ വിജയം

പുതിയ സീസൺ ഒരുക്കത്തിന് മുന്നോടിയായി നടക്കുന്ന പ്രീസീസണിൽ എഫ് സി ഗോവയ്ക്ക് വൻ വിജയം. ഇന്ന് കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിനെയാണ് എഫ് സി ഗോവ പരാജയപ്പെടുത്തിയത്. ശക്തമായ ടീമിനെ തന്നെ അണിനിരത്തിയ ഗോവയ്ക്ക് എതിരെ പിടിച്ചു നിൽക്കാൻ കേരളത്തിന്റെ യുവതാരങ്ങൾക്കായില്ല. ഒപ്പം ഗോൾ കീപ്പർ സച്ചിന് ചുവപ്പ് കാർഡ് കിട്ടിയതും വിനയയായി.

ഇന്ന് ഗോവയിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളുകൾക്കായിരുന്നു ഗോവയുടെ വിജയം. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സൈമിൻലെൻ ദംഗലാണ് ഇന്ന് ആദ്യ ഗോവയെ മുന്നിൽ എത്തിച്ചത്. കഴിഞ്ഞ മത്സരത്തിലും ലെൻ ദുംഗൽ ഗോൾ നേടിയിരുന്നു. ലെൻ ദുംഗലിന് പിന്നാലെ കോറോയും ജാക്കി ചന്ദും, ഒപി, കിങ്സ്ലീയുമൊക്കെ ഗോവയ്ക്കായി ഗോൾ നേടി. കോറോ ഇരട്ട ഗോളുകൾ നേടി. ഇതുവരെ നടന്ന ആറു പ്രീസീസൺ മത്സരങ്ങളിൽ അഞ്ചും ഗോവ വിജയിച്ചു.

Exit mobile version