
കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുവാനുള്ള അവസരം കഴിഞ്ഞ സീസണുകളിലെല്ലാം വെറ്ററന്‍ താരങ്ങള്‍ക്കായിരുന്നു. ഡേവിഡ് ജെയിംസ് ആദ്യ സീസണില്‍ മാര്‍ക്യൂ താരമായപ്പോള്‍ ഗ്രഹാം സ്റ്റാക്കും സന്ദീപ് നന്ദിയുമൊക്കെയാണ് അടുത്ത സീസണുകളില്‍ കേരളത്തിന്റെ കോട്ട കാത്തത്. പ്രായം തളര്‍ത്താത്ത പ്രകടനം പുറത്തെടുക്കുവാന്‍ ഇവര്‍ക്കായെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ എന്നും ഒരു യുവ താരം ഗോള്‍ വല കാക്കുന്നത് ആഗ്രഹിച്ചിരുന്നു. ടി പി രഹനേഷിന്നെപ്പോലുള്ള ഒരു മലയാളിയെ ടീമിലെത്തിക്കണമെന്ന ആരാധക പ്രതീക്ഷ നടക്കാതെ പോകുകയായിരുന്നു മുന്‍ വര്‍ഷങ്ങളില്‍.
ആല്‍ബിനോ ഗോമസ് ആവും കേരളം സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്ന പ്രഥമ ഗോള്‍ കീപ്പര്‍ എന്നാല്‍ ടീമുകളുടെ അവസരത്തിനടിസ്ഥാനമാക്കി അതിനു സാധിക്കുമോ എന്നുള്ളത് സംശയമാകും. സന്ദീപ് നന്ദിയെ ഡ്രാഫ്റ്റിലൂടെ കേരളം വീണ്ടും സ്വന്തമാക്കുവാനുള്ള സാധ്യത ഏറെയാണ്. ടീമിലെ മൂന്ന് ഗോള്‍കീപ്പര്‍മാരില്‍ ഒരാളാവാന്‍ ഒരു മലയാളിക്ക് സാധിക്കുകയാണെങ്കില്‍ അത് ഉബൈദ് സികെ ആകുവാനാണ് കൂടുതല്‍ സാധ്യത.
അഭ്യൂഹങ്ങള്‍ക്കെല്ലാം വിട കൊടുക്കുവാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം കാത്തിരുന്നാല്‍ മതി. കൃത്യം പത്ത് മണിക്ക് ആരംഭിക്കുന്ന ഡ്രാഫ്റ്റില്‍ അറിയാം ആരാധകര്‍ക്ക് ആരാവും കേരളത്തിന്റെ വല കാക്കുകയെന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial