“കിരീടത്തെ കുറിച്ച് അഹങ്കാരത്തൊടെ സംസാരിച്ച ടീമുകൾ പാതി വഴിയിൽ തകർന്ന ചരിത്രമുണ്ട്, കേരള ബ്ലാസ്റ്റേഴ്സ് വിനയം കൈവിടില്ല”

20220102 200347
Credit: Twitter

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ലീഗിൽ ഒന്നാം സ്ഥാനത്ത് ആണെങ്കിലും ഒരു വീരവാദത്തിനും ഇല്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. തനിക്ക് ഫുട്ബോളിൽ ഏറെ പരിചയസമ്പത്ത് ഉണ്ട്. പല നല്ല ടീമുകളും മുമ്പ് പാതിവഴിയിൽ വെച്ച് കിരീടത്തെ കുറിച്ച് അഹങ്കാരത്തോടെ സംസാരിക്കുകയും അതു കഴിഞ്ഞ് ആകെ തകർന്നു വീഴുന്നതും കാണാൻ കഴിഞ്ഞിട്ടുണ്ട്. അത്തരത്തിൽ ഒന്നാകാൻ കേരള ബ്ലാസ്റ്റേഴ്സിന് താല്പര്യമില്ല.

വിനയം കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കലും കൈവിടില്ല. അവസാന മത്സരം വരെ കഠിന പ്രയത്നം നടത്തും. ഇവാൻ പറഞ്ഞു. തങ്ങളുടെ എതിരാളികളെ എല്ലാം ബഹുമാനത്തോടെ മാത്രമെ കാണുന്നുള്ളൂ എന്നും ഇവാൻ പറഞ്ഞു. ഇപ്പോൾ ഐ എസ് എല്ലിൽ 20 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.

Previous articleടോപ് സ്കോറര്‍ വോക്സ്, ലീഡ് വഴങ്ങി ഇംഗ്ലണ്ട്
Next articleനൊവാക് ജ്യോക്കോവിച്ച് എന്ന അവസരവാദി, മോശം മാതൃക!