ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് vs ടോട്ടനം , അത്ഭുതങ്ങൾ കാണിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ യുവനിര

Newsroom

20220726 180045
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ലണ്ടണിൽ നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പിൽ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങും. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ ടോട്ടനത്തിന്റെ യുവനിര ആണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്ത്യൻ സമയം വൈകിട്ട് 5.30നാണ് മത്സരം. കളി തത്സമയം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫേസ്ബുക്ക് പേജിലും യൂടൂബിലും ഉണ്ടാകും.

ഇന്നലെ നടന്ന സന്നാഹ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് യുവ ടീം പരാജയപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കൻ ടീമായ സ്റ്റെല്ലെൻബോഷ് എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത്. എതിരില്ലാത്ത ഒരു ഗോളിന് ദക്ഷിണാഫ്രിക്കൻ ക്ലബ് വിജയിച്ചു. ആദ്യ പകുതിയിൽ പിറന്ന സെൽഫ് ഗോൾ ആണ് ടീമിന് തിരിച്ചടി ആയത്. ഇന്ന് പക്ഷെ സ്പർസിനെതിരെ അത്ഭുതം കാണിക്കാൻ ആകും എന്ന വിശ്വാസത്തിൽ ആകും കേരള ബ്ലാസ്റ്റേഴ്സ്.

കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിനായി കളിച്ചിരുന്ന ബിജോ, ആയുഷ്, ജീക്സൺ, ഗിവ്സൺ എന്നിവർ ടീമിനൊപ്പം ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ ഇന്ത്യയിൽ നിന്ന് ബെംഗളൂരു എഫ് സിയും ടൂർണമെന്റിൽ കളിക്കുന്നുണ്ട്. ബെംഗളൂരു ഇന്ന് രാത്രി 9.30ന് ലെസ്റ്റർ സിറ്റിയെ നേരിടും.