Site icon Fanport

വീണ്ടും പ്രീസീസൺ പോരിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് തകർപ്പൻ വിജയം

തായ്‌ലാൻഡിൽ നടക്കുന്ന പ്രീ സീസൺ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വീണ്ടും വൻ വിജയം. ഇന്ന് തായ്‌ലൻഡ് ക്ലബ്ബായ റാചബുറിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ നാലു ഗോളുകളുടെ വലിയ വിജയമാണ് നേടിയത്. കേരള ബ്ലാസ്റ്റേഴ്സിന് ഇത് തുടർച്ചയായ രണ്ടാം വിജയമാണ്. ആകെ ഇതുവരെ മൂന്ന് പ്രിസീസൺ മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് രണ്ടെണ്ണത്തിൽ വിജയിക്കുകയും ഒന്നിൽ പരാജയപ്പെടുകയും ചെയ്തു.

കേരള ബ്ലാസ്റ്റേഴ്സ് 24 07 20 16 58 25 593

ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനായി മലയാളി താരങ്ങളായ മുഹമ്മദ് ഐമൻ, മുഹമ്മദ് ഷഹീദ് എന്നിവർ ഗോളടിച്ചു.ലാൽത്തൻമാവിയയും പെപ്രയും ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റു ഗോൾ സ്കോറേഴ്സ്. ഷഹീഫ് കഴിഞ്ഞ മത്സരത്തിലും ഗോൾ നേടിയിരുന്നു.

Exit mobile version