കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഗംഭീര ജേഴ്സി എത്തി!!

Img 20201114 181515
- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന ജേഴ്സി അങ്ങനെ എത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലേക്കുള്ള ഹോം ജേഴ്സി ഇന്ന് ഒരു വീഡിയോയിലൂടെ ആണ് കേരള ബ്ലാസ്റ്റേഴ്സ് അവതരിപ്പിച്ചത്. പതിവ് മഞ്ഞ നിറം ആണെങ്കിലും വ്യത്യസ്തവും മനോഹരവുമായ ജേഴ്സി ആണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ഒരിക്കിയിരിക്കുന്നത്. കേരളത്തിന്റെ നിറമാണ് മഞ്ഞ എന്ന് ഊന്നുന്ന ഗംഭീര വീഡിയോയും ജേഴ്സി പ്രകാശനത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഒരുക്കി.

നേരത്തെ വെള്ള നിറത്തിലുള്ള എവേ ജേഴ്സിയും നീല നിറത്തിൽ ആരാധകർക്കായുള്ള ജേഴ്സിയും കേരള ബ്ലാസ്റ്റേഴ്സ് ഒരുക്കിയിരുന്നു. ജേഴ്സി എല്ലാം വൈകാതെ തന്നെ ആരാധകർക്ക് വാങ്ങാനും കഴിയും. അടുത്ത ആഴ്ച നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാനെതിരെ ആകും കേരള ബ്ലാസ്റ്റേഴ്സ് ഈ ജേഴ്സി ആദ്യമായി അണിയുക.

Advertisement