Picsart 23 02 07 22 29 42 013

വിജയത്തിൽ ചരിത്രം കുറിച്ച് ഇവാന്റെ കേരള ബ്ലാസ്റ്റേഴ്സ്

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിനെ തോൽപ്പിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സ് വിജയത്തിന്റെ എണ്ണത്തിൽ പുതിയ ചരിത്രം കുറിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ 9 വർഷ ഐ എസ് എൽ സീസണിൽ ലീഗ് ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ സീസണായി ഈ സീസൺ മാറി. ഇന്നത്തെ വിജയം ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ പത്താം വിജയം ആയിരിന്നു. കഴിഞ്ഞ സീസണിൽ സെമി ഫൈനലിലെ വിജയം അടക്കം ബ്ലാസ്റ്റേഴ്സ് പത്ത് വിജയങ്ങൾ സ്വന്തമാക്കിയിരുന്നു. എന്നാൽ ലീഗിൽ 9 വിജയങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇനി ഒരു വിജയം കൂടെ ലീഗിൽ നേടിയാൽ കേരളത്തിന് പ്ലേ ഓഫ് ഉറപ്പിക്കാൻ ആകും. കഴിഞ്ഞ സീസണിൽ ലീഗ് ഘട്ടത്തിൽ നേടിയ 34 പോയിന്റ് എന്നത് മറികടക്കാൻ ആകും ഇനി ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക. മൂന്ന് മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ 31 പോയിന്റ് ആണുള്ളത്. ഇന്നത്തെ വിജയം കൊച്ചിയിലെ കേരളത്തിന്റെ ഈ സീസണിലെ ഏഴാം വിജയം ആയിരുന്നു. അതും ഒരു പുതിയ റെക്കോർഡ് ആണ്.

Exit mobile version